‘ഗോവിന്ദ് വസന്തയുടെ കവിളിൽ കടിക്കുന്ന വിജയ് സേതുപതി’:അത് പിന്നെ ആര്‍ക്കായാലും കടിക്കാന്‍ തോന്നുമെന്ന് ആരാധകര്‍

Harsha February 25, 2020

വിജയ് സേതുപതി-തൃഷ ജോഡികള്‍ ഒരുമിച്ചെത്തിയ തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമായിരുന്നു 96.പ്രണയത്തിനും കാത്തിരിപ്പിനും ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന് പറഞ്ഞ സിനിമയായിരുന്നു 96.ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും വിജയ് സേതുപതിയും കണ്ടുമുട്ടിയതിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഗോവിന്ദ് വസന്തയുടെ കവിളില്‍ കടിക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇരുവരും തോളില്‍ കയ്യിട്ട് ചേര്‍ന്നു നില്‍ക്കുന്നതിന്റെ സെല്‍ഫിയും ഗോവിന്ദ് വസന്ത പോസ്റ്റു ചെയ്തിട്ടുണ്ട്. ‘ലവ് ഹര്‍ട്‌സ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്.

Read more about:
EDITORS PICK