‘പുറത്തുനിന്നുള്ളവര്‍ എന്തുപറയുന്നു എന്നാലോചിച്ച് ടീം ഇന്ത്യ തലപുകയ്ക്കാറില്ല’:വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കോഹ് ലി

Harsha February 25, 2020

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലുണ്ടായ കനത്ത തോല്‍വിയെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി.ഒരു മത്സരം തോറ്റപ്പോഴേക്കും ടീമിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കോഹ് ലി പറഞ്ഞു. ഒരു കളി തോറ്റെന്ന് കരുതി ലോകം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ടെസ്റ്റ് ഇന്ത്യ തോറ്റു. തോല്‍വി ഞങ്ങള്‍ അംഗീകരിക്കുന്നു. ആദ്യം തോല്‍വി അംഗീകരിക്കാന്‍ പഠിക്കണം. എങ്കില്‍ മാത്രമേ ടീമിന് വ്യക്തിത്വമുണ്ടാവുകയുള്ളൂ.

അടുത്ത മത്സരം തലയുയര്‍ത്തിത്തന്നെ കളിക്കും. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ ജയം എളുപ്പുള്ള കാര്യമല്ല. മികവു കാട്ടിയില്ലെങ്കില്‍ എതിരാളികള്‍ തോല്‍പ്പിക്കും.തുടര്‍ച്ചയായ ജയങ്ങള്‍ക്കിടയില്‍ ഒരു ടെസ്റ്റ് മാത്രമാണ് ടീം തോറ്റതെന്നും കോഹ് ലി പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK