മ​രി​ച്ച​യാ​ള്‍​ക്ക് ‘ശോ​ഭ​ന ഭാ​വി’ നേ​ര്‍​ന്നു​കൊ​ണ്ട് ഗ്രാ​മ​മു​ഖ്യ​ന്റെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

arya antony February 26, 2020

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍ മ​രി​ച്ച​യാ​ള്‍​ക്ക് ‘ശോ​ഭ​ന ഭാ​വി’ നേ​ര്‍​ന്നു​കൊ​ണ്ട് ഗ്രാ​മ​മു​ഖ്യ​ന്‍ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി. ക​ഴി​ഞ്ഞ മാ​സം 22ന് ​മ​രി​ച്ച ല​ക്ഷ്മി ശ​ങ്ക​ര്‍ എ​ന്ന​യാ​ളു​ടെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലാ​ണ് ഈ ​ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സി​ര്‍​വാ​രി​യ ഗ്രാ​മ​ത്തി​ലെ അ​സോ​ഹാ ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം. സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ല​ക്ഷ്മി ശ​ങ്ക​റു​ടെ മ​ക​നാ​ണ് ഗ്രാ​മ​മു​ഖ്യ​നാ​യ ബാ​ബു​ലാ​ലി​നു മു​ന്നി​ല്‍ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ മാ​ത്ര​മ​ല്ല, അ​തി​ല്‍ ശോഭനമായ ഭാവി നേര്‍ന്ന് ആ​ശം​സ അ​റി​യി​ക്കാ​നും ബാ​ബു​ലാ​ല്‍ ത​യാ​റാ​യി.

Read more about:
EDITORS PICK