സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി പുലി, നായയെ കടിച്ചു കീറി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകന്‍ February 27, 2020

സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറിയ പുലി നായയെ കടിച്ചു കീറി. ഉത്തര്‍പ്രദേശിലെ കീരത്തിപുര്‍ ഗ്രാമത്തിലാണ് പുലിയിറങ്ങിയത്. പുലിയുടെ മുന്നില്‍ ആദ്യം പെട്ടത് നായയാണ്. കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പിലിഫിട്ട് കടുവാ സങ്കേതത്തില്‍പ്പെടുന്ന ബരാഹി വനത്തിന് സമീപത്താണ് കീരത്ത്പുര്‍ ഗ്രാമം. ഇവിടെനിന്നാണ് പുലി സ്‌കൂളിനുള്ളിലേക്ക് വന്നത്. ബുധനാഴ്ച ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന കുട്ടികള്‍ ഓടി ക്ലാസുമുറിയില്‍ കയറി വാതില്‍ അടച്ചതുകൊണ്ട് മാത്രമാണ് പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെട്ടത്.

പുലി വീണ്ടും സ്‌കൂളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്രിന്‍സിപ്പല്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയ സമീപ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കുട്ടികളെ സ്‌കൂളിലേക്ക് തനിച്ച് വിടരുതെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് ഗ്രാമമുഖ്യന്‍ രഞ്ജിത്ത് സിങ് നിര്‍ദ്ദേശം നല്‍കി. സംഭവത്തെത്തുടര്‍ന്ന് ഇന്നുമുതല്‍ സ്‌കൂളില്‍ വനംവകുപ്പ് വാച്ചര്‍മാരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK