കൊച്ചി പഴയ കൊച്ചിയല്ല! ലോകത്തിലെ ഏറ്റവും ട്രെന്‍ഡിങ്ങായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി കൊച്ചി

Harsha February 28, 2020

ലോകത്തിലെ ഏറ്റവും ട്രെന്‍ഡിങ്ങായ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അറബിക്കടലിന്റെ റാണിയായ കൊച്ചി. പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചിരിക്കുന്നത്.

തായ്ലന്‍ഡ്, മൊറോക്കോ, റഷ്യ, പോര്‍ച്ചുഗല്‍, ഇസ്രയേല്‍ അര്‍ജന്റീന, മാള്‍ട്ട തുടങ്ങിയവയേയാണ് കൊച്ചി ബഹുദൂരം പിന്നിലാക്കിയത്. ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് അവാര്‍ഡിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ട്രെന്‍ഡിങ് ഡെസ്റ്റിനേഷനുകള്‍ക്ക് പുറമേ ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും വളര്‍ന്നുവരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും പട്ടിക ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ടിട്ടുണ്ട്. ലണ്ടന്‍, പാരീസ്, ക്രീറ്റ്, ബാലി, റോം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

വളര്‍ന്നുവരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ആഗ്ര ഇടംപിടിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട പട്ടികയില്‍ ഇടംനേടിയ ഒരേയൊരു ഇന്ത്യന്‍ നഗരമാണ് ആഗ്ര.

Tags: ,
Read more about:
RELATED POSTS
EDITORS PICK