ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അറസ്റ്റില്‍

Harsha March 5, 2020

മുൻ ബ്രസീലിയൻ ഫുട്​ബാൾ താരം റൊണാള്‍ഡീഞ്ഞോയും സഹോദരൻ റോബർട്ടും വ്യാജ പാസ്​പോർട്ടുമായി പരാഗ്വയിൽ അറസ്​റ്റിലായതായി റിപ്പോർട്ട്​. സ്വകാര്യ ഹോട്ടൽ സംഘടിപ്പിച്ച പരിപാടിക്കായാണ്​​ ഇരുവരും പരാഗ്വയിലെത്തിയത്.

ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്​പോർട്ടിൽ പരാഗ്വിയൻ പൗരത്വമാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ബുധനാഴ്​ച രാത്രിയാണ്​ ഇവരെ ഹോട്ടലിൽ നിന്ന്​ കസ്​റ്റഡിയിലെടുത്തത്​.

പരിസ്ഥിതി കുറ്റകൃത്യത്തിന്റെ​​ പേരിൽ ഇരുവരുടെയും പാസ്​പോർട്ട്​ 2018 നവംബറിൽ ബ്രസീലിയൻ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്​. സംരക്ഷിത തടാകത്തിൽ അനധികൃതമായി മീൻപിടിത്ത കേന്ദ്രം സ്​ഥാപിച്ചതിനാണ്​ ഇവർക്കെതിരെ അന്ന്​ നടപടിയെടുത്തത്​.

Read more about:
EDITORS PICK