സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വാരാണസിയില്‍:ഗംഗാ ആരതിയുടെ ചിത്രം പങ്കുവെച്ച് സാറാ അലി ഖാന്‍

Harsha March 5, 2020

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സാറാ അലി ഖാന്‍.താന്‍ ചെയ്യുന്ന യാത്രകളുടെ വീഡിയോയും ചിത്രങ്ങളും താരം ആകാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ കേരളത്തില്‍ വന്നതും സാറാ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കാശിയിലെത്തിയ സാറയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.പുണ്യനദിയായ ഗംഗയുടെ തീരത്തെ ആരതിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Ganga Nadi 🙏🏻💙

A post shared by Sara Ali Khan (@saraalikhan95) on

ദീപാലങ്കാരങ്ങള്‍ക്കിടയില്‍ നാരങ്ങ മഞ്ഞ ഷോളിനൊപ്പം പരമ്പരാഗത ഓഫ് വൈറ്റ് സല്‍വാര്‍ സ്യൂട്ടില്‍ അതിമനോഹരിയായാണ് സാറ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

മണ്‍ചെരാതില്‍ അഗ്‌നി പകര്‍ന്ന് ഗംഗാദേവിയെ പൂജ ചെയ്യുന്ന ചടങ്ങാണിത്.ഗംഗാ ആരതിയ്ക്ക് ഏറ്റവും പേരുകേട്ട ഇടമാണ് ഉത്തര്‍പ്രദേശിലെ വാരണാസി. ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ചകളിലൊന്നാണ് ഗംഗാ ആരതി. ഇവിടുത്തെ വൈകുന്നേരങ്ങള്‍ മിക്കവയും ഗംഗാ ആരതിയുടെ തിരക്കിലായിരിക്കും. അസിഘട്ടിലാണ് ഇവിടെ ഗംഗാ ആരതി നടക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK