പൊതുഇടങ്ങളില്‍ ഇനി എങ്ങനെ പെരുമാറണം: കൈകഴുകേണ്ടത് എങ്ങനെ? കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍

Sruthi March 9, 2020

കൊറോണ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും എടുത്തിരിക്കേണ്ടതാണ്. മറ്റുള്ള രാജ്യങ്ങളിലേതു പോലെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ നീങ്ങണം. അശ്രദ്ധമൂലമോ നിങ്ങളുടെ പ്രവൃത്തി മൂലമോ മറ്റുള്ളവര്‍ക്ക് രോഗം പിടിപെടാതിരിക്കണം. പൊതുഇടങ്ങളില്‍ പോകുന്നവരും യാത്ര ചെയ്യുന്നവരും ശരീരം വൃത്തിയായി സൂക്ഷിക്കണം.

കൈ കഴുകേണ്ടത് പ്രധാനമാണ്. പൊതു ഇടങ്ങളില്‍ തുപ്പുകയോ ചീറ്റുകയോ ചെയ്യരുത്. തുമ്മല്‍ ഉള്ളവര്‍ ടൗവല്‍ കൊണ്ട് പൊത്തി വെക്കണം. കൈ കൊടുക്കുന്നത് തല്‍ക്കാലം ഒഴിവാക്കണം. പുറത്തുപോയി വന്നുകഴിഞ്ഞാല്‍ നന്നായി സോപ്പു ഉപയോഗിച്ചോ ഡെറ്റോള്‍ ഉപയോഗിച്ചോ കൈ കഴുകിയിരിക്കണം.

കൈ കഴുകേണ്ട രീതി ഇങ്ങനെ.

കയ്യിലേക്ക് വെള്ളം ഒഴിച്ച് നനച്ച ശേഷം ആവശ്യമായ സോപ്പ് ലായനിയോ സോപ്പോ പുരട്ടുക. ഇനി കൈവെള്ളകള്‍ കൂട്ടിച്ചേര്‍ത്തുരസി കഴുകുക.

ഇടതുകയ്യുടെ മുകളില്‍ വലതുകൈപ്പത്തി കൊണ്ടുവന്നും നേരെ തിരിച്ചും വിരലുകള്‍ പിണച്ച് കഴുകുക.

വിരലുകള്‍ കൂട്ടിപ്പിണച്ച് കൈവെള്ളകള്‍ കഴുകുക.

കൈപ്പത്തി പരസ്പരം പിണച്ച് വിരലുകളുടെ പിന്‍വശം കഴുകുക.

ഇടതു വലതുകയ്യുടെ പെരുവിരലുകള്‍ കൈകൊണ്ട് വട്ടത്തില്‍ ചുഴറ്റി ഉരച്ച്കഴുകുക.

ഇടതുകയ്യില്‍ വലതുകൈ വിരലുകളും വലതുകയ്യില്‍ ഇടതുകൈ വിരലുകളും വട്ടത്തില്‍ ഉരച്ച് നഖങ്ങള്‍ വൃത്തിയാക്കുക. ഉള്ളം കയ്യും കഴുകുക.

ഒഴുക്ക് വെള്ളത്തിനു കീഴില്‍ കൈ പിടിച്ച് ഒന്നുകൂടി കഴുകുക.

ടിഷ്യുപേപ്പര്‍ കൊണ്ടോ ടവല്‍ കൊണ്ടോ കൈ തുടയ്ക്കുക.

Read more about:
EDITORS PICK