കൊറോണ എന്ന പനി: ആദ്യ ലക്ഷണങ്ങള്‍ എന്തൊക്കെ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം

Sruthi March 11, 2020

പലര്‍ക്കും പനിയും ജലദോഷവും വരുമ്പോള്‍ പേടിയാണ്. ഇത് കൊറോണയുടെ ലക്ഷണമാണോ എന്ന് ആദിയാണ്. ഇങ്ങനെ പേടിക്കേണ്ട കാര്യമില്ല. കൊറോണയുടെ ലക്ഷണമാണോ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഡോക്ടര്‍ രാജേഷ് കുമാര്‍ പറയുന്നത് കേള്‍ക്കാം. എന്തൊക്കെ ലക്ഷണങ്ങളാണ് കൊറോണയ്ക്ക് ഉണ്ടാകുക?

സാധാരണ പനി പെട്ടെന്ന് മാറുന്നതാണ്, വൈറല്‍ പനിയാണെങ്കില്‍ സംശയം തോന്നാം. രണ്ടാഴ്ചയോളം പനി മാറാതെ നില്‍ക്കും. എന്നാല്‍, ഇത് കൊറോണയില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുമെന്ന് നോക്കാം.

സാധാരണ ഗതിയില്‍ മൂക്കൊലിപ്പ് ഉണ്ടാക്കുന്ന അസുഖം എന്ന് പറയുന്നത് അതൊരു വൈറല്‍ രോഗമാണ്. ഏകദേശം മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെ incubation period ഉണ്ടാകും. വളരെ പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമാണ്. വീട്ടില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്‍ മറ്റുള്ളവര്‍ക്ക് പകരാന്‍ വലിയ സമയമൊന്നും വേണ്ട. അഞ്ച് ദിവസം വരെ മൂക്കൊലിപ്പ് ഉണ്ടാകും അതൊടൊപ്പം തൊണ്ട വേദനയും ഉണ്ടാകും. ശരീരവേദന, ക്ഷീണം, തുമ്മല്‍ എന്നിവയും ഉണ്ടാകാം. ഇതാണ് സാധാരണ പനിയ്ക്ക് കാണുന്ന ലക്ഷണങ്ങള്‍. രണ്ടാമതായി കാണുന്ന ഒന്നാണ് വൈറല്‍ പനി.

വൈറല്‍ പനിയ്ക്ക് പ്രധാനമായി കാണുന്നത് ശക്തമായ തലവേദനയാണ്. തൊണ്ട വേദന, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയാണ് കൂടുതലും കാണുന്നത്. സാധാരണ പനി അഞ്ച് ദിവസം കൊണ്ട് മാറുമെങ്കില്‍ വൈറല്‍ പനിയ്ക്ക് രണ്ടാഴ്ച്ച വരെ മൂക്കൊലിപ്പ് ഉണ്ടാകും. ആദ്യം വെള്ളപോലെയാകും വരിക, പിന്നീട് വെളുപ്പ് നിറം ഉണ്ടാകും, അത് കഴിഞ്ഞ് മഞ്ഞ കളര്‍ അത് കഴിഞ്ഞ് പച്ച കളര്‍ ഉണ്ടാകാം.

അങ്ങനെ രണ്ടാഴ്ച്ചയോളം മൂക്കൊലിപ്പ് ഉണ്ടാകും. ശക്തമായി ശരീരവേദന, തൊണ്ട വേദന, കുളിര്, ക്ഷീണം ഈ ലക്ഷണങ്ങളെല്ലാം കാണിച്ച് കൊണ്ട് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഏകദേശം 101 ഡിഗ്രി പനി വിട്ട് വിട്ട് ഉണ്ടാകാം. പകല്‍ സമയം കുറഞ്ഞിരിക്കും. നാല് മണി മുതല്‍ വീണ്ടും പനി വിട്ട് വിട്ട് ഉണ്ടാകാമെന്നും ഡോ. രാജേഷ് പറയുന്നു.

കൊറോണ ഉണ്ടാക്കുന്ന പനിയ്ക്ക് വൈറല്‍ പനിയുമായാണ് സാമ്യം ഉണ്ടാകാറുള്ളത്. ശക്തമായ പനി, മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ 101 ഡിഗ്രി രൈ കാണുന്ന പനി, തൊണ്ട വേദന, ശക്തമായി കുളിരും വിറയലും കഠിനമായ ശരീരവേദന, അമിതമായിട്ടുള്ള ക്ഷീണം, നല്ല തലവേദന ഇവയാണ് കൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം.

കൊറോണ വൈറസ് ഉണ്ടാക്കുന്ന പനിയ്ക്ക് രണ്ടാം ദിവസം മുതല്‍ തന്നെ ചുമ ഉണ്ടാകാം. അതായത്, കഫമുള്ള ചുമയെക്കാള്‍ വരണ്ട ചുമ തുടര്‍ച്ചയായി കാണുന്നു. അത് കൊണ്ട് തന്നെ തൊണ്ട വേദനയും മറ്റ് അസ്വസ്ഥകളും ഉണ്ടാകും.

ചുമയോടൊപ്പം രോഗിയ്ക്ക് ശ്വാസമെടുക്കാനുള്ള പ്രയാസമാണ് കൊറോണ ബാധിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടാകാവുന്ന മറ്റൊരു ലക്ഷണം. നെഞ്ചിന്റെ മസിലുകളില്‍ ഉണ്ടാകുന്ന വേദന കൊറോണ ബാധയുടെ പ്രധാനപ്പെട്ട ലക്ഷണമാണ്. കൊറോണ രോഗം പിടിപെട്ടാല്‍ കിഡ്‌നി രോഗം ഉണ്ടാകുന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. ന്യൂമോണിയയും കിഡ്‌നി തകരാറുമാണ് കൊറോണ രോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്നത്.

ക്രെഡിറ്റ്: ഏഷ്യാനെറ്റ്

Read more about:
EDITORS PICK