കൊറോണ പടരാന്‍ വലിയ സാധ്യതയുള്ള സ്ഥലമാണ് ജിമ്മുകള്‍, ഡോക്ടറുടെ മുന്നറിയിപ്പ്

Sruthi March 11, 2020

മെട്രോ നഗരങ്ങളില്‍ ഫിറ്റ്‌നസ് സെന്ററുകള്‍ മുക്കിനും മൂലയിലും ഉണ്ട്. രാജ്യത്തെങ്ങും കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും വര്‍ക്കൗട്ടുകള്‍ മുടക്കാന്‍ പലര്‍ക്കും ആഗ്രഹമില്ല. അതുകൊണ്ടുതന്നെ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ജിമ്മിനു പോകുന്നവര്‍ ഡോക്ടര്‍ പറയുന്നത് ശ്രദ്ധിക്കൂ…

കൊറോണ സാധ്യത പടരാന്‍ വലിയ സാധ്യതയുള്ള സ്ഥലങ്ങളാണ് ഈ ഫിറ്റ്‌നസ് സെന്ററുകളെന്നാണ് മുന്നറിയിപ്പ്. വൈറസ് പെട്ടെന്ന് പടരാന്‍ സാധ്യത മറ്റൊന്നുമല്ല. വര്‍ക്കൗട്ട് ചെയ്യാനെത്തുന്ന എല്ലാവരും വിയര്‍ക്കും. ശരീരം മുഴുവന്‍ വിയര്‍ക്കുന്ന അവസരങ്ങളില്‍ വൈറസ് പടരാന്‍ സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍ നോര്‍മാന്‍ സ്വാന്‍ പറയുന്നു.

അണുക്കള്‍ പടരാന്‍ ഈ വിയര്‍പ്പ് കാരണമാകുന്നത് ഗൗരവം ഉള്ള കാര്യമാണ്. ജിമ്മില്‍ ഉപയോഗിക്കുന്ന ഓരോ മെഷീനുകളും ഓരോ വലിയ കട്ടകളും വൈറസ് പടര്‍ത്തും. മിനുട്ടുകള്‍ കൊണ്ടാണ് പലരും അത് കൈ കൊണ്ട് സ്പര്‍ശിക്കുന്നത്. അത് മാറി മാറി വരുന്നു. വിയര്‍പ്പുള്ള ശരീരം കൊണ്ടാണ് സ്പര്‍ശനമെന്നതും ഗൗരവമുള്ളതാണ്. എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിങ്ങള്‍ ജിമ്മില്‍ പോകുന്നത് നിര്‍ത്തണമെന്നല്ല അര്‍ത്ഥം. ജിമ്മില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഓരോ മെഷീനുകളും ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ കൈകള്‍ ടവല്‍ കൊണ്ട് തുടച്ചിരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്‌കോലണ്ടില്‍ നിന്ന് ബിരുദം നേടിയ ഡോക്ടറാണ് സ്വാന്‍. ഫിറ്റ്‌നസ് ക്ലാസിനു പോകുന്ന എല്ലാവരും സാന്‍ടൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

ഇത്തരക്കാര്‍ സ്റ്റീം റൂമുകള്‍ വേണ്ടെന്നുവെക്കണം. ഇത് അണുക്കളെ കൊല്ലാന്‍ സഹായിക്കില്ല. അത്തരം നിഗമനങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറയുന്നു. ഈര്‍പ്പമുള്ള ഒരു സ്ഥലത്തും ഇപ്പോള്‍ താന്‍ പോകാറില്ലെന്നും അദ്ദേഹം പറയുന്നു. ജലദോഷവും, ചുമയും, തുമ്മലുമൊക്കെ ഉള്ളവര്‍ തല്‍ക്കാലം ജിമ്മില്‍ പോകുന്നത് ഒഴിവാക്കേണ്ടതാണെന്നും ഡോക്ടര്‍ പറയുന്നു.

Read more about:
EDITORS PICK