മഞ്ഞക്കിളിയായി ഷംന കാസിം, സ്‌റ്റൈലിഷ് ലുക്ക്

സ്വന്തം ലേഖകന്‍ March 11, 2020

മഞ്ഞ വസ്ത്രത്തില്‍ മഞ്ഞക്കിളിയായി ഷംന കാസിം. സ്റ്റൈലിഷ് സല്‍വാര്‍ അണിഞ്ഞുള്ള ഷംനയുടെ ഫോട്ടോഷൂട്ട് വൈറല്‍. ബോയ് കട്ടൊക്കെ പോയോ? ഷംനയുടെ മുടി വളര്‍ന്നോ? എന്നാണ് ആരാധകരുടെ ചോദ്യം. മുടി ഷോട്ടാക്കിയ ഷംനയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ പ്രിയങ്ക സഹജാനന്ദയാണ് ഷംന കാസിമിന്റെ ലുക്കിന് പിന്നില്‍. @atelierstores നു വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട്. വി ക്യാപ്‌ച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് സ്റ്റൈലിഷ് ഫോട്ടോവിന് പിന്നില്‍.

വലിയ കമ്മലാണ് ഷംനയുടെ ഈ വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്ന മറ്റൊന്ന്. ഹെയര്‍ സ്റ്റൈലും കിടിലം ലുക്ക് നല്‍കുന്നുണ്ട്. ഫോട്ടോകള്‍ കാണാം.

Read more about:
EDITORS PICK