‘എ’ രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ അതിവേഗം ബാധിച്ചേക്കാം, ‘ഒ’ ഗ്രൂപ്പുകാര്‍ക്ക് പ്രതിരോധശേഷി കൂടുമെന്നും പഠനം

Harsha March 18, 2020

ഒ’ രക്തഗ്രൂപ്പ് ഉള്ളവർക്ക് പുതിയ കൊറോണ വെെറസിനെ (കോവിഡ്-19) പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് പഠനം. ‘എ’ ഗ്രൂപ്പുകാർക്ക് കൊറോണ വെെറസ് അതിവേഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. ചെെനയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ചെെനയിൽ കോവിഡ്-19 ബാധിച്ചവരിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2,000 ത്തോളം രക്തസാംപിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കി.

രക്തഗ്രൂപ്പ് ‘എ’ ആയ രോഗബാധിതരിൽ ഉയർന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

രക്‌തഗ്രൂപ്പ് ‘ഒ’ ആയവരിൽ കൊറോണ വെെറസ് പ്രതിരോധശേഷി മറ്റുള്ളവരിൽ നിന്ന് കൂടുതലാണ്. ഇവരിൽ അണുബാധയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. കൊറോണ ലക്ഷണങ്ങൾ ഇവരിൽ കുറവാണെന്നും പഠനത്തിൽ പറയുന്നു. കോവിഡ് 19 ബാധിച്ച് വുഹാനിൽ മരിച്ച 206 പേരിൽ 85 പേരും ‘എ’ ഗ്രൂപ്പ് രക്തം ഉള്ളവരാണ്. മരിച്ചവരിൽ 63 ശതമാനവും ‘എ’ ഗ്രൂപ്പുകാർ എന്നതുമാണ് ശ്രദ്ധേയം.

Tags:
Read more about:
EDITORS PICK