ഗള്‍ഫ് രാജ്യങ്ങളെ വിറപ്പിച്ച് കോവിഡ് 19:സൗദിയില്‍ നാളെ മുതല്‍ പൊതുഗതാഗതം നിര്‍ത്തലാക്കുന്നു

Harsha March 20, 2020

സൗദിയില്‍ നാളെമുതല്‍ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. ആഭ്യന്തരവിമാനങ്ങളും ട്രെയിനുകളും ബസുകളും ടാക്സികളും സര്‍വീസ് നിര്‍ത്തും.

ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നെത്തിയ 17 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, ഭക്ഷണം ഉൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾഎന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

അതേസമയം, ഒമാനിൽ പ്രവാസി മലയാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അൻപത്തിമൂന്നുകാരനാണ് വൈറസ് ബാധിതനായത്.

Read more about:
RELATED POSTS
EDITORS PICK