കോഴിയിറച്ചി തിന്നതിനു ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞുമരിച്ചുവെന്ന് അമ്മ: കൊലപാതകം ഇങ്ങനെ

Harsha March 21, 2020

എരിക്കിന്‍ പാല്‍ നല്‍കി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും മുത്തശിയും അറസ്റ്റില്‍.തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങളാണ്.

കവിത ഫെബ്രുവരി 26ന് തേനി മെഡിക്കല്‍ കോളജില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി. 28ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന് കുഞ്ഞ് മരിച്ചു.

കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്കു ലഭിച്ചു. പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

Tags:
Read more about:
RELATED POSTS
EDITORS PICK