കൊവിഡ് 19:പിഎസ് സി പരീക്ഷകള്‍ ഏപ്രില്‍ 31 വരെ മാറ്റിവെച്ചു

Harsha March 23, 2020

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.

ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ ഏപ്രില്‍ 14 വരെയുള്ള പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചിരുന്നു. മാര്‍ച്ച് 31വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവച്ചിരുന്നു. ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി അറിയിച്ചു. ഇതിനു പിന്നാലെയാണ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചത്.

Tags: ,
Read more about:
EDITORS PICK