ജനതാ കര്‍ഫ്യൂദിനത്തില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചുമുറിച്ചു

Harsha March 24, 2020

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം.പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് വയോധിക കടിച്ചു മുറിച്ചു.നാവ് മുറിഞ്ഞ യുവാവിന്റെ കരച്ചിലും ബഹളവും കേട്ടതോടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി ഓടിരക്ഷപ്പെട്ടു. ബംഗാളിലെ സിലിഗുഡിക്ക് സമീപം ജല്‍പായ്ഗുഡിയിലാണ് സംഭവം.

ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ ക്രിമിനലുകളായ റോക്കി മുഹമ്മദും ഛോട്ടു മുഹമ്മദുമാണ് വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി ഉപദ്രവിച്ചത്.

ബലംപ്രയോഗിച്ചിട്ടും ഇവര്‍ കടി വിട്ടില്ല. വേദനകൊണ്ട് റോക്കി ഉറക്കെ കരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഛോട്ടു മുഹമ്മദ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ മുറിഞ്ഞ നാവുമായി റോക്കിയും സ്ഥലം കാലിയാക്കി.

മുറിഞ്ഞ നാവുമായി റോക്കി മുഹമ്മജ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കൂട്ടിയോജിപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. തുടര്‍ന്ന് ഇയാളെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നാരോപണമുയര്‍ന്നിട്ടുണ്ട്.

Tags:
Read more about:
EDITORS PICK