എന്റെ നാടിനെ ഇങ്ങനെ കാണേണ്ടിവരുമെന്ന് കരുതിയില്ല:വിഷമം പങ്കുവെച്ച്‌ ഗാംഗുലി

Harsha March 25, 2020

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമൊന്നാകെ ലോക്ക് ഡൗണിലാണ്.എല്ലാവരും പുറത്തിറങ്ങാതെ വീടിനുള്ളില്‍ കഴിയുന്നു.നാടും നഗരവും വിജനമാണ്.ഇത്തരത്തിലൊരു അവസ്ഥയില്‍ തന്റെ നാടായ കൊല്‍ക്കത്തയുടെ അവസ്ഥയാണ് ഗാംഗുലി പറയുന്നത്.

ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്.

‘എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവര്‍ക്കും എന്റെ സ്‌നേഹവും വാത്സല്യവും’ – ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ലോക വ്യാപകമായി ഇതുവരെ 16,000ല്‍ അധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ മാത്രം ഇതുവരെ 500ലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ലോക വ്യാപകമായി എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിലും എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളും ബിസിസിഐ റദ്ദാക്കിയിരുന്നു. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലും നീട്ടിവച്ചിരിക്കുകയാണ്.

Read more about:
EDITORS PICK