കൊവിഡ് 19:ഫ്ലിപ്പ്കാര്‍ട്ട് സേവനം നിര്‍ത്തി,അത്യാവശ്യസാധനങ്ങള്‍ മാത്രമെന്ന് ആമസോണ്‍

Harsha March 25, 2020

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ വമ്പന്‍മാരിലൊരാളായ ഫ്ലിപ്പ്കാര്‍ട്ട് സേവനം നിര്‍ത്തി. മറ്റൊരു ഷോപ്പിംഗ് സൈറ്റായ ഗ്രോഫേഴ്‌സും സമാനരീതിയില്‍ സേവനം താത്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

വേഗം മടങ്ങിയെത്തുമെന്നും വീടുകളില്‍ സുരക്ഷിതരായി കഴിയൂ എന്നുമാണ് ഫ്ലിപ്പ്കാര്‍ട്ട്സൈറ്റില്‍ ഇപ്പോഴുള്ള സന്ദേശം. മുന്‍ഗണനയില്ലാത്ത സാധനങ്ങളുടെ ഡെലിവറി നിര്‍ത്തിവയ്ക്കുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്ലിപ്പ്കാര്‍ട്ട് സേവനം നിര്‍ത്തി വച്ചത്.

എന്നാല്‍ നിലവില്‍ അത്യാവശ്യം വേണ്ട സാധനങ്ങളുടെ വിതരണം നടത്തുമെന്നാണ് ആമസോണ്‍ അറിയിച്ചിട്ടുള്ളതെങ്കിലും ഇതും എത്ര നാളത്തേക്കാണെന്ന് വ്യക്തതയില്ല.

Read more about:
EDITORS PICK