കൊറോണ പോലെ ഭയക്കണോ ഹാന്റ വൈറസിനെ: ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നു

Sruthi March 25, 2020

കൊറോണ എന്ന മഹാമാരിയില്‍ നിന്ന് ലോകം കരകയറുമോ എന്ന് ഒരു ഉറപ്പുമില്ല. അതിനിടെയാണ് കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ച ചൈനയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത വന്നത്. ഹാന്റാ വൈറസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച ഒരു യുവാവിന്റെ ടെസ്റ്റില്‍ റിസള്‍ട്ട് വന്നപ്പോഴാണ് അത് ഹാന്റാ വൈറസാണെന്ന് വ്യക്തമായത്.

ഇതോടെ യുവാവ് സഞ്ചരിച്ച ബസിലെ യാത്രക്കാരെല്ലാം നിരീക്ഷണത്തിലായി. 32 പേരുടെ പരിശോധനാ ഫലമാണ് വരാനുള്ളത്. യുഎസിലെ സിഡിസി പറയുന്നത് ഹാന്റാ വൈറസ് ഒരു കുടുംബ വൈറസാണെന്ന്. ഇത് വീടുകളിലെ എലികളില്‍ നിന്നാണ് പടരുന്നത്. ഇത് പല രോഗലക്ഷണങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഇത് മനുഷ്യരിലേക്ക് പടരുന്നത് എലികളുടെ ഉമിനീര്‍, മൂത്രം, മലം എന്നിവയില്‍ നിന്നാണെന്ന് സിഡിസി വ്യക്തമാക്കുന്നു. ഇത് വൃക്ക രോഗത്തിനും ഹെമറാജിക് പനിക്കും കാരണമാകുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുമെന്ന് തെളിഞ്ഞിട്ടില്ല. തലകറക്കം, പേശീവേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. തലവേദന, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും പിന്നീട് ഉണ്ടാകുന്നു.

Tags:
Read more about:
EDITORS PICK
ENTERTAINMENT