ഹ്യൂണ്ടായിയുടെ സ്റ്റാരെക്‌സ് എംപിവി: ഒരു ഗ്രാന്‍ഡ് ലുക്ക്

സ്വന്തം ലേഖകന്‍ March 25, 2020

ഹ്യൂണ്ടായിയുടെ സ്റ്റാരെക്‌സ് എംപിവി ഇന്ത്യന്‍ വിപണികളിലെത്തും. ഒരു ഗ്രാന്ഡ് ലുക്കോടെയാണ് സ്റ്റാരെക്‌സ് എംപിവി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ ഒരു എംപിവിയെ പരിഗണിക്കുന്നത്.

2012 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ എംപിവി റദ്ദാക്കുകയായിരുന്നു. ഹ്യുണ്ടായിയുടെ പുതിയ എംപിവി ക്രിസ്റ്റയേക്കാള്‍ വലുതായിരിക്കും, മാത്രമല്ല വാഹനത്തിന്റെ വലുപ്പം കിയ കാര്‍ണിവലുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാവും ഹ്യുണ്ടായി സ്റ്റാരെക്സിന് കമ്പനി നല്‍കുന്നത്.197 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പവര്‍ മുന്‍ വീലുകളിലേക്ക് പകരുന്നത്.

Read more about:
EDITORS PICK