വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ആശ്വാസമേകി ജിയോയുടെ മികച്ച ഓഫറുകള്‍

സ്വന്തം ലേഖകന്‍ March 25, 2020

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവരും വര്‍ക്ക് ഫ്രം ഹോം ആണ്. ഇന്റര്‍നെറ്റിന്റെ അമിത ഉപഭോഗം നെറ്റ് വര്‍ക്ക് ജാമാകാന്‍ കാരണമാകുന്നുണ്ട്. ഇത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനൊരു പരിഹാരമെന്നോണം ജിയോ എത്തിയിരിക്കുകയാണ്.

വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുത്തവര്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ ജിബി ഡേറ്റയാണ്. അതും കുറഞ്ഞ നിരക്കില്‍. അത് സാധ്യമാക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 251 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 51 ദിവസം കാലാവധിയുളള പ്ലാനില്‍ പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് നല്‍കുന്നത്.

51 ദിവസം കൊണ്ട് 102 ജിബി ഡേറ്റ ലഭിക്കും. 300 എംബിപിഎസ് വേഗതയാണ് ലഭിക്കുക. ഡേറ്റ ഉപയോഗിക്കുന്നതിനുളള പ്രതിദിന പരിധി കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസ് ആയി താഴും. അതേസമയം എസ്എംഎസ്, ഫോണ്‍ വിളി എന്നി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാകില്ല.

എസ്എംഎസ് വോയ്സ് കോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജിയോ 101 രൂപയുടെയും 51 രൂപയുടെയും പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 12 ജിബി ഡേറ്റയാണ് 101 പ്ലാന്‍ അനുസരിച്ച് ലഭിക്കുക. 51 പ്ലാനില്‍ ഡേറ്റ ആനുകൂല്യം ആറ് ജിബിയാണ്. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് ആയിരം മിനിറ്റ് വരെ സൗജന്യമായി ലഭിക്കും.

Tags:
Read more about:
EDITORS PICK