വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കൊറോണ

സ്വന്തം ലേഖകന്‍ March 25, 2020

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ചയാണ് വാര്‍ത്താസമ്മേളനം നടന്നത്.

ഇതോടെ മധ്യപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഈ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെയെല്ലാം ഹോം ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Read more about:
RELATED POSTS
EDITORS PICK