എണ്ണം കൂടിവരുന്നു: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ March 25, 2020

കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം കൂടി വരുന്നു. ആശങ്ക വിട്ടൊഴിയുന്നില്ല. ഇന്ന് ഒമ്പത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെ, മറ്റൊരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്.

മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലം വന്നതാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ എറണാകുളം മൂന്ന്, പത്തനംതിട്ട രണ്ട്, പാലക്കാട് രണ്ട്, ഇടുക്കി ഒന്ന്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി.

Read more about:
EDITORS PICK