കൊറോണയ്ക്ക് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം,റഷ്യയ്ക്ക് സുനാമി മുന്നറിയിപ്പ്‌

Harsha March 25, 2020

റഷ്യയില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.8 പ്രകമ്പനം രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും കൂടി നല്‍കിയിരിക്കുകയാണ്.

ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോട്ട്. 300 മീറ്റര്‍ ഉയരത്തില്‍ കുറയാത്ത സുനാമി തിരകള്‍ കരയിലേക്ക് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹവായി, ജപ്പാന്‍, റഷ്യ, പസഫിക് ദ്വീപ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു.

അതേസമയം വലിയ തിരമാലകള്‍ ഉണ്ടാകുമെങ്കിലും സുനാമി സാധ്യത ഇല്ലെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതേസമയം റഷ്യയില്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുള്ളതായി ചില അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read more about:
RELATED POSTS
EDITORS PICK