‘തനിക്ക് കൂട്ടായി ക്ലാര മാത്രം’:ഹോം ഐസൊലേഷന്‍ അനുഭവം പങ്കുവെച്ച് ശ്രുതി ഹാസന്‍

Harsha March 25, 2020

കൊറോണ വൈറസ് ഭീതിയെത്തിടര്‍ന്ന് ഐസൊലേഷനില്‍ കഴിയുകയാണ് എല്ലാവരും.സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ തങ്ങളുടെ ഹോം ഐസൊലേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.നടി ശ്രുതി ഹാസനും ഇത്തരം വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്.

ലണ്ടനിലായിരുന്ന താരം രണ്ടാഴ്ച മുന്‍പാണ് മുംബൈയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. കൊറോണ വൈറസിനെത്തുടര്‍ന്ന് ഐസൊലേഷനിലാണെന്നും വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്നും താരം പറയുന്നു. അമ്മയും അച്ഛനും അനിയത്തിയുമെല്ലാം ഓരോ സ്ഥലങ്ങളിലാണ്. അമ്മ സരിഗ മുംബൈയിലുണ്ടെങ്കിലും വേറെ ഫ്‌ലാറ്റിലാണ് താമസം. കമല്‍ഹാസനും അനിയത്തി അക്ഷരയും ചെന്നൈയിലാണ്.

വീട്ടില്‍ മറ്റാരുമില്ലെന്നും തന്റെ വളര്‍ത്തു പൂച്ചയായ ക്ലാര മാത്രമാണ് കൂട്ടായുള്ളതെന്നും ശ്രുതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.ക്ലാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട.

Read more about:
EDITORS PICK