യുഎഇയില്‍ സ്ഥിതി മോശമാകുന്നു: ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് കൂടി കോവിഡ്

സ്വന്തം ലേഖകന്‍ March 25, 2020

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നു. പ്രവാസികള്‍ ആശങ്കയിലാണ്. യുഎഇയില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 248 ആയെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നാല് പേര്‍ക്ക് സുഖം പ്രാപിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരിലും വിദേശത്തുനിന്ന് തിരിച്ചെത്തിയവരിലുമാണ് വൈറസ് കണ്ടെത്തിയത്.

അതേസമയം, ഒമാനില്‍ 15 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 15 പേരും ഒമാനി പൗരന്മാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 99 ആയി ഉയര്‍ന്നു. ഇതില്‍ 17 പേര്‍ രോഗവിമുക്തി നേടിയതായി മന്ത്രലയം അറിയിച്ചു.

Tags: ,
Read more about:
RELATED POSTS
EDITORS PICK