ഇത് പരീക്ഷണ സമയമാണ്: ഈ സമയം ഗൗരവത്തോടെ ഉണര്‍ന്നിരിക്കണം, കോവിഡിനെക്കുറിച്ച് വിരാട് കോഹ്ലിയും അനുഷ്‌കയും, വീഡിയോ

Sruthi March 25, 2020

കൊറോണ വൈറസ് ബാധ കായിക ലോകത്തെ ശരിക്കും ബാധിച്ചു. ഒളിംപിക്‌സ് അടക്കം നിരവധി കായിക മത്സരങ്ങളാണ് ഈ മാസങ്ങളില്‍ നടക്കേണ്ടിയിരുന്നത്. താരങ്ങളെല്ലാം ഇപ്പോള്‍ വീടുകളില്‍ വിശ്രമത്തിലാണ്. കൊറോണയ്ക്ക് ബോധവത്കരണം എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നടി അനുഷ്‌ക ശര്‍മയും എത്തി. വീട്ടില്‍ നിന്നും വീഡിയോ പങ്കുവെച്ചാണ് ഇവര്‍ കൊറോണയെ ഗൗരവത്തോടൈ കാണണമെന്ന് പറയുന്നത്.

ഇത് പരീക്ഷണ സമയമാണെന്നും നമ്മള്‍ എല്ലാവരും ഈ അവസ്ഥയെ വളരെ ഗൗരവത്തോടെ ഉണര്‍ന്നിരുന്ന് കാണണമെന്നും വിരാട് കോഹ്ലി പറയുന്നു. ആരോഗ്യമേഖല പറഞ്ഞതു പോലെ എല്ലാ കാര്യങ്ങളും പിന്തുടര്‍ണമെന്നും എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും അനുഷ്‌ക പറയുന്നു. ഇതൊരു അഭ്യര്‍ത്ഥനയാണെന്നും ഇരുവരും പങ്കുവയ്ക്കുന്നു.

Read more about:
RELATED POSTS
EDITORS PICK