ലോക്ക് ഡോണ്‍ പ്രഖ്യാപിച്ചിട്ടും യോഗി ആദിത്യനാഥ് അയോധ്യ ക്ഷേത്രത്തില്‍, പ്രഭാത പൂജയില്‍ നിരവധി പേരും

സ്വന്തം ലേഖകന്‍ March 25, 2020

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇതൊന്നും അധികാരികള്‍ക്ക് ബാധകമല്ലേയെന്നാണ് ചോദ്യം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ ക്ഷേത്രത്തിലെത്തിയത് വിവാദമായി. പ്രഭാത പൂജയ്ക്കാണ് യോഗി ആദിത്യനാഥും സംഘവും എത്തിയത്.

ഒപ്പം 20 ഓളം പേര്‍ എത്തിയെന്നാണ് കണക്ക്. രാമജന്മഭൂമിയില്‍നിന്ന് വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പൂജകളാണ് ഇന്ന് നടന്നത്. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതുവരെ വിഗ്രഹം താല്‍ക്കാലിക കെട്ടിടത്തില്‍ തുടരും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ആദ്യഘട്ടമെന്നാണ് ഇതിനെ യുപി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ഏപ്രില്‍ ആദ്യ ആഴ്ച ചേരുന്ന യോഗത്തില്‍ എന്ന് കെട്ടിട നിര്‍മ്മാണം തുടങ്ങണമെന്ന് തീരുമാനിക്കും. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട് നടത്താനിരുന്ന വലിയ ചടങ്ങ്, കൊവിഡ് ഭീതിയില്‍ ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ചടങ്ങിന് പോകാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK