ഹോം ക്വാറന്റൈനിലുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു

Sruthi March 26, 2020

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് താങ്ങും തണലും അന്നവുമായി പിന്നിലുണ്ട്. ഹോം ക്വാറന്റൈനിലുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ച് സൗജന്യമായി ഭക്ഷണം നല്‍കുന്നു. നഗരസഭയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഭക്ഷണം ഹോം ഡെലിവറിയായി എത്തിച്ചുകൊടുക്കും. ഇതിനാവശ്യമായ ഭക്ഷണം പാചകം ചെയ്യുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ തൈക്കാട് മോഡല്‍ എല്‍പി സ്‌കൂളില്‍ ആരംഭിച്ചു.

ആവശ്യം വരുന്നതനുസരിച്ച് നഗരസഭയുടെ മുഴുവന്‍ ഹെല്‍ത്ത് സര്‍ക്കിളുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒറ്റക്ക് താമസിക്കുന്ന പ്രായമായവര്‍ക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വോളന്റിയര്‍ സംഘങ്ങള്‍ വഴി ഉറപ്പ് വരുത്തും.

ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്പിലെ covid 19 എന്ന ലിങ്കിലോ www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റര്‍ ചെയ്യുകയോ 9496434448,9496434449,9496434450 എന്നീ നമ്പറുകളില്‍ വിളിച്ചറിയുകയോ ചെയ്യാം. നാളെ മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും.

ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും വിളിച്ചറിയിക്കുന്നവര്‍ക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയര്‍മാര്‍ ഹോം ഡെലിവറി ചെയ്യും.

മൂന്ന് നേരവും ഈ സംവിധാനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്യും.

Read more about:
RELATED POSTS
EDITORS PICK