കൊറോണ രോ​ഗം ഭേദമായി: ഇറ്റലിയിൽ നിന്ന് വന്ന 3 വയസ്സുകാരനും അച്ഛനും അമ്മയും ആശുപത്രി വിട്ടു

arya antony March 26, 2020

കൊച്ചി: കൊറോണ വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന 3 വയസ്സുകാരനും അച്ഛനും അമ്മയും ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂന്ന് പേരും വീട്ടിലേക്ക് തിരിച്ച് പോയത്. ഇവരടക്കം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു .

അതേസമയം ‌സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 19 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത് 126 പേ​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ ഒ​മ്പ​ത്, കാ​സ​ര്‍​ഗോ​ഡും മ​ല​പ്പു​റ​ത്തും മൂ​ന്നു പേ​ര്‍​ക്ക്, തൃ​ശൂ​രി​ല്‍ ര​ണ്ട്, ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. 136 പേ​ര്‍ ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

Read more about:
EDITORS PICK