ഗോവയില്‍ മൂന്ന് പേര്‍ക്ക് കൊറോണ, ബംഗാളില്‍ ഒരാള്‍, മുംബൈ ചേരികളില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നു

Sruthi March 26, 2020

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗോവയില്‍ മൂന്ന് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ബംഗാളില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ബംഗാളില്‍ രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.

അതേസമയം, മുംബൈ ചേരികളില്‍ കൊറോണ പടര്‍ന്നുപിടിക്കുകയാണ്. പരേലില്‍ 65കാരിക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചിരുന്നത്. നാല് പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. കലീനയില്‍ 37കാരനും, ഘാട്കൂപ്പറില്‍ 25 കാരനും 68കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ചേരികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ 649 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read more about:
EDITORS PICK