ചുവന്ന പട്ടുസാരി ചുറ്റി വാളുമായി ആള്‍ദൈവം തെരുവില്‍:തൂക്കിയെടുത്ത്‌ ജീപ്പില്‍ കയറ്റി പൊലീസ്(വീഡിയോ)

Harsha March 26, 2020

കോവിഡ 19 നെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പൊതുസ്ഥലത്ത് ആളെ കൂട്ടിയ ആൾദൈവം അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദ പൂർവയിലാണ് സംഭവം.

ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയില്‍ വാളുമായി നില്‍ക്കുന്ന സ്ത്രീ സ്വയം ‘മാ ആദി ശക്തി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവർ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ഇതനുസരിക്കാൻ സ്ത്രീയും വിശ്വാസികളും തയാറായില്ല. മാത്രമല്ല ഇവർ പൊലീസിന് നേരേ വാൾ വീശി. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ എന്ന് അലറിക്കൊണ്ട് പൊലീസിനെ ആക്രമിക്കാനൊരുങ്ങി. ഇതോടെ വനിതാപൊലീസ് ആൾദൈവത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു.

Read more about:
EDITORS PICK