ഡല്‍ഹിയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കോവിഡ്: രോഗികളോട് ക്വാറന്റൈനില്‍ കഴിയാന്‍ നിർദ്ദേശം: ഡോക്ടറുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

arya antony March 26, 2020

ന്യൂഡല്‍ഹി: മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച രോഗികളോട് ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഡോക്ടര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് മാര്‍ച്ച്‌ 12നും 18 നും ഇടയില്‍ ആരോഗ്യകേന്ദ്രത്തിലെത്തിയ രോഗികളില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തരമായി വിവരമറിയിക്കാനും സ്വയം സമ്പര്‍ക്കവിലക്കേര്‍പ്പെടുത്താനും അധികൃതര്‍ നിര്‍ദേശിച്ചു.

ഡോക്ടറുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശയാത്ര നടത്തിയിരുന്നോ എന്നും രോഗമുള്ള ആരെങ്കിലുമായോ സമ്പര്‍ക്കമുണ്ടായോ എന്നും വ്യക്തമല്ല. ഇതിനെ കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച അഞ്ച് പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 37 ആയി.

Read more about:
RELATED POSTS
EDITORS PICK