ഇനിയെന്തുവേണം, സര്‍ക്കാരുണ്ട് ഒപ്പം: പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് പാചകവാതകം സൗജന്യം

Sruthi March 26, 2020
lpg

രാജ്യം ലോക്ക് ഡൗണ്‍ ആയതിന് ആരും ഭയപ്പടേണ്ടതില്ല. എല്ലാ അവിശ്യസാധനങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. പിന്നെന്തിന് ഭയക്കണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും മോദി സര്‍ക്കാര്‍ വ്യക്തമാക്കി.

LPG

പ്രതിസന്ധി മറകടക്കാന്‍ കേന്ദ്രധനമന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലാണ് ഇതുള്‍പ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഉജ്വല പദ്ധതി പ്രകാരം മൂന്ന് മാസത്തേക്കാണ് സൗജന്യ പാചകവാതക സിലിണ്ടര്‍ നല്‍കുക. രാജ്യത്തെ എട്ട് കോടി ജനങ്ങള്‍ക്ക് ഇതുവഴി സൗജന്യമായി പാചകവാതക സിലിണ്ടര്‍ ലഭിക്കും.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും സാമ്പത്തിക പാക്കേജില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമേ ആശാവര്‍ക്കര്‍മാരും ശുചീകരണ തൊഴിലാളികളും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും.

Tags:
Read more about:
EDITORS PICK