കൊറോണ രോഗികള്‍ക്കായി തന്റെ വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ കമല്‍ഹാസന്‍

Sruthi March 26, 2020

കൊറോണ രോഗികള്‍ക്കായി പലരും സഹായവുമായി രംഗത്തെത്തുന്നുണ്ട്. രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലപരിമിതികളും വന്നിട്ടുണ്ട്. ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ ആക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

ഇതിനിടയിലാണ് തന്റെ വീട് നല്‍കാമെന്ന തീരുമാനവുമായി നടന്‍ കമല്‍ഹാസന്‍ എത്തിയത്. ഒരു കാലത്ത് താന്‍ താമസിച്ചിരുന്ന വീട് രോഗികള്‍ക്ക് താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിലുള്ള ഡോക്ടര്‍മാരുടെ സഹായത്തോടെ വീട് ആശുപത്രിയാക്കാന്‍ തയ്യാറാണെന്നാണ് കമല്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ തന്നെ വീട് നല്‍കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK