ഹോം ക്വാറന്റൈന്‍ ആനന്ദകരമാക്കുന്ന കത്രീന കൈഫ്: അടിച്ചുവാരി വീട് വൃത്തിയാക്കുന്ന താരം, വീഡിയോ

സ്വന്തം ലേഖകന്‍ March 26, 2020

ഹോം ക്വാറന്റൈനിലാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. വീടുകളില്‍ ഇത്രയും ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് തന്നെ അപൂര്‍വ്വമാണ്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം വിശ്രമവേള ആനന്ദകരമാക്കുകയാണ്. ബോളിവുഡ് താരം കത്രീന കൈഫ് നേരത്തെയും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വീടിനുള്ളില്‍ നിന്ന് വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയും പാത്രങ്ങള്‍ കഴുകുന്നതും തുണി കഴുകുന്നതുമൊക്കെ ഷെയര്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ വീട് വൃത്തിയാക്കുന്ന വേളയിലാണ് കത്രീന. ചൂലുമെടുത്ത് അടിച്ചുവാരുന്ന വീഡിയോയാണ് കത്രീന ഷെയര്‍ ചെയ്തിരിക്കുന്നത്. 36കാരിയായ കത്രീന അടിച്ചുവാരുന്ന വീഡിയോ പകര്‍ത്തുന്നത് സഹോദരി ഇസബെല്ലാ കൈഫാണ്. ഇതൊക്കെ നമ്മുടെ ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇസബെല്ല ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

View this post on Instagram

#WorkoutFromHome #Part2 Since we are all practicing #SocialDistancing @yasminkarachiwala and I worked out at our homes and put the workouts together for you to do at yours. Stay home stay safe 😊 ⁣ ⁣⁣ ♦️ #Warmup⁣⁣ 1.Squat with feet hip width apart – 2 sets x 25 reps⁣⁣ 2.Squat with feet wide parallel- 2 sets x 25 reps ⁣⁣ 3.Squat with feet wide turnout- 2 sets x 25 reps ⁣⁣ 4.Squat with feet together- 2 sets x 25 reps⁣ ⁣⁣ ♦️ #Workout:⁣⁣ ⁣⁣ 1.Forward and Backward Lunge – 2 sets x 15 reps ⁣⁣ 2.In Hover, Hip Dips – 3 sets x 20 reps 3.Curtsy Lunge to Side Kick – 3 sets x 15 reps ⁣⁣ 4.Suicide Push- 3 sets x 15 reps ⁣⁣ 5.Landis or Single Leg Squat – 3 sets x 15 reps ⁣⁣ 6.Squat Jacks – 3 sets x 25 reps ⁣⁣ ⁣⁣ @reebokindia #CommittedToFitness ⁣⁣ 🎥 by @isakaif 🌟

A post shared by Katrina Kaif (@katrinakaif) on

വീഡിയോ പകര്‍ത്തുന്നതു കണ്ട കത്രീന പോസ് ചെയ്യുകയും ചൂല്‍ ക്രിക്കറ്റ് ബാറ്റാക്കി കളിക്കുന്നതും കാണാം. ഇതൊരു നല്ല വ്യായാമമാണെന്ന് കത്രീന ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടു പറയുന്നു.

Tags:
Read more about:
EDITORS PICK