കോവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം,യാത്രക്കാര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

Harsha March 26, 2020

കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച് 13നാണ് നിരീക്ഷണത്തിലായത് 21നും. ഇന്നലെയൊണ് രോഗം സ്ഥിരീകരിച്ചത്

51 കാരനായ ഇയാൾ ഉംറയ്ക്കു ശേഷമാണ് നാട്ടിലെത്തിയത്. സൗദിയിൽ നിന്നും ദുബായി വഴിയാണ് നാട്ടിലെത്തിയത്. വിദേശത്തു നിന്നു വരുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന നിർദേശങ്ങൾ അവഗണിച്ച് ഇയാൾ പുറത്തിറങ്ങി നടന്നതായി പ്രദേശവാസികൾ പറയുന്നു.കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലത്തും പോയി.

ഇയാളുടെ മകന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ്. ഇയാ മാര്‍ച്ച് 17 ന് കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു. മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

Read more about:
RELATED POSTS
EDITORS PICK