സംസ്ഥാനത്ത് ഇന്നു 19 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു: കണ്ണൂരിൽ 9 പേർക്ക് : വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു രോ​ഗം സ്ഥിരീകരിച്ചു

arya antony March 26, 2020

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു 19 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1 എന്നിവടങ്ങിളിലാണ് മറ്റു രോഗികൾ. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. 84 മുൻസിപ്പാലിറ്റികളിൽ സൗകര്യങ്ങൾ ഒരുക്കി. ഭക്ഷണ വിതരണം ഉടൻ ആരംഭിക്കും. ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും. റേഷൻ കാർഡ് ഇല്ലാത്താവർക്കും ഭക്ഷ്യധാന്യം നൽകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK