ദയവായി വീട്ടിലിരിക്കൂ: അനുസരണക്കേട് കാട്ടിയ ജനത്തിന് മുന്നിൽ കൈകൂപ്പി പൊട്ടിക്കരഞ്ഞ് പോലീസുകാരൻ : വീഡിയോ

arya antony March 26, 2020

ചെന്നൈ : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പലരും ഇപ്പോഴും വാഹനങ്ങളുമായി ചുറ്റിക്കറങ്ങുന്ന കാഴ്ചകളാണ് കാണുന്നത്. വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങിപ്പോകാന്‍ പൊട്ടിക്കരഞ്ഞ് ആവശ്യപ്പെടുകയാണ് ഒരു ട്രാഫിക് പൊലീസുകാരന്‍. തമിഴ്നാട്ടിലാണ് സംഭവം. കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്ന് പൊലീസുകാരന്‍ നിരവധിപ്പേരോട് ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസുകാരന് പിന്തുണയുമായി രംഗത്തെത്തുന്നത്.

ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ പൊലീസുകാരൻ ആവശ്യപ്പെടുന്നു. എന്നാൽ, ജനങ്ങൾ ഇത് കൂട്ടാക്കാത്തതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാം.

Read more about:
RELATED POSTS
EDITORS PICK