ഉരുള്‍പൊട്ടല്‍: ദുരന്തം ഓര്‍മ്മിപ്പിച്ച് പുത്തുമല, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Sruthi March 26, 2020

സംസ്ഥാനത്ത് പ്രളയവും ഉരുള്‍പൊട്ടലും കഴിഞ്ഞിട്ട് അധികമായില്ല. നിരവധി പേരുടെ ജീവിതം തകര്‍ത്തുകളഞ്ഞ പുത്തുമല ദുരന്തം ഓരോ മലയാളിയും മറക്കില്ല. ആ കാഴ്ചയും ചിത്രങ്ങളും ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ കൊറോണ എന്ന ദുരന്തത്തെ നേരിടുന്നു. അപ്പോഴാണ് പുത്തുമല ഉരുള്‍പൊട്ടല്‍ ഓര്‍മ്മിപ്പിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ദുരന്തമുണ്ടായ പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പുഴയ്ക്കരികിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ച് പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്താനായിട്ടില്ലായിരുന്നു. സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് മണ്ണിനടിയില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നത്.

ഇപ്പോള്‍ കിട്ടിയ മൃതദേഹം അവരുടേതാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പുഴയില്‍ കുടിവെള്ളത്തിന് മോട്ടോര്‍ വയ്ക്കാന്‍ പോയ പ്രദേശവാസികളാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Read more about:
RELATED POSTS
EDITORS PICK