‘പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ:മക്കളുമൊത്ത് രമേശ് പിഷാരടി

Harsha March 26, 2020

കോവിഡിനെ പ്രതിരോധിക്കാന്‍ സെല്‍ഫ് ഐസൊലേഷന്‍ രസകരമാക്കുകയാണ് എല്ലാവരും.സിനിമാ ചിത്രീകരണങ്ങളും റിലീസിങ്ങും മറ്റും നിര്‍ത്തിയതോടെ താരങ്ങളെല്ലാം വീട്ടിലായി.കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കിട്ടിയ നിമിഷങ്ങളെ ആരും വെറുതെ കളയുന്നില്ല.

ഇപ്പോഴിതാ രമേശ്‌ പിഷാരടി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

”പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ,” എന്ന അടികുറിപ്പ് നല്‍കിയാണ് താരം കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിശാരടിയുടെ മക്കള്‍ താരത്തിന്റെ പുറത്ത് കയറി ഇരിക്കുന്നത് ചിത്രത്തില്‍ കാണാം.

കൊറോണ വൈറസ് പടരുമ്പോള്‍ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ കഴിയുകയാണ് താരം ഇപ്പോള്‍.അതേസയം, മകളെ പുറത്ത് കയറ്റി വര്‍ക്ക് ഔട്ട് ചെയ്യുന്ന ടൊവിനോയുടെ വീഡിയോ വൈറലായിരുന്നു

Read more about:
EDITORS PICK