എന്തു പണീം ചെയ്യും, ഭാര്യക്ക് പുരികം ത്രെഡ് ചെയ്ത് കൊടുത്ത് നടന്‍

Sruthi March 26, 2020

താരങ്ങള്‍ കുടുംബത്തൊടൊപ്പം വിശ്രമ വേള ആനന്ദകരമാക്കുകയാണ്. ഭാര്യയ്ക്ക് പുരികം ത്രെഡ് ചെയ്തു കൊടുക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന നടന്‍ സിജു വിത്സണ്‍. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്തു കൊടുക്കുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പുതിയ കാര്യങ്ങള്‍ പരിശീലിക്കുന്നു എന്ന അടിക്കുറിപ്പോടെയണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കര്‍ഷകനല്ല, കള പറിക്കാന്‍ ഇറങ്ങിയതാവും എന്നാണ് നടന്‍ സഞ്ജു ശിവറാമിന്റെ കമന്റ്. ഭാര്യയെ പാചകത്തിന് സഹായിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Tags:
Read more about:
EDITORS PICK