ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടി ജനങ്ങള്‍, സഹായവുമായി സൗരവ് ഗാംഗുലി, 50ലക്ഷം രൂപയുടെ അരി

Sruthi March 26, 2020

രാജ്യം ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. സഹായവുമായി പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നമ്മടെ ദാദാ കൈ സഹായവുമായി എത്തി. കൊല്‍ക്കത്തയിലെ ലാല്‍ ബാബ റൈസ് കമ്പനിയുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനൊരുങ്ങുകയാണ് ദാദ.

സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുന്നവര്‍ക്കും അദ്ദേഹം അരി എത്തിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഗാംഗുലി നേരത്തെ കുറിച്ചിരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവര്‍ക്കും എന്റെ സ്നേഹവും വാത്സല്യവുമെന്നും ഗാംഗുലി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Read more about:
EDITORS PICK
ENTERTAINMENT