ഓണ്‍ലൈനില്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കുമെന്ന് സപ്ലൈക്കോ:സേവനം നാളെ മുതല്‍

Harsha March 26, 2020

കൊച്ചിയില്‍ മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈന്‍ വഴി അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.ഓണ്‍ലൈനില്‍ കൂടി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ ദാതാവായ സൊമോറ്റോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്.

സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം.ഇ പെയ്‌മെന്റ് വഴിയായിരിക്കും ഇടപാടുകള്‍ നടത്തുന്നത്.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ 40,50 മിനുറ്റുകള്‍ക്കകം വീടുകളില്‍ ലഭ്യമാക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ,
Read more about:
RELATED POSTS
EDITORS PICK