ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നു

Sruthi March 26, 2020

കോവിഡിനെതിരെ രാജ്യം ശക്തമായി പൊരുതുകയാണ്. ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാനുള്ള പരിപാടിയിലാണ് സര്‍ക്കാര്‍. ട്രെയിന്‍ കോച്ചുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുകയും ചെയ്യും.

കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറി എല്‍ എച്ച് ബി കോച്ചുകളെ ഐസോലേഷന്‍ വാര്‍ഡുകളാക്കുമ്പോള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്. സമൂഹ വ്യാപനമുണ്ടായാല്‍ ഇന്ത്യയിലുനീളം ആശുപത്രി സംവിധാനങ്ങള്‍ പുനര്‍ക്രമീകരിക്കേണ്ടി വരും. പ്രത്യേകിച്ച് ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍. അതുകൊണ്ടുതന്നെ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരോട് റെയില്‍വേ മന്ത്രി പീയുഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവും ആവശ്യപ്പെട്ടു.

21 ദിവസത്തെ അടച്ചിടലിനു ശേഷമുള്ള സാഹചര്യത്തെ നേരിടുന്നതിനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. ആദ്യഘട്ടമായി നിലവിലെ ഒരു എല്‍ എച്ച് ബി കോച്ചിനെ ആര്‍സിഎഫ് കപൂര്‍ത്തല ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റും. എസിയില്ലാത്ത കോച്ചാണ് വാര്‍ഡാക്കി മാറ്റുന്നത്. കാരണം, എസിയാണെങ്കില്‍ വായുവിലൂടെയുള്ള രോഗവ്യാപനത്തെ തടയാനാകില്ല. ലേയൗട്ട് തയ്യാറായിട്ടുണ്ട്. രോഗികള്‍ തമ്മിലെ ദൂരം, ശുചിത്വം, ആവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുക.

Read more about:
EDITORS PICK