ബഹ്‌റൈനില്‍ 19 പേര്‍ക്ക് സുഖം പ്രാപിച്ചു, കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊറോണ

Sruthi March 28, 2020

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ റിപ്പോര്‍ട്ടിന് കുറവൊന്നുമില്ല. അതേസമയം, ചെറിയൊരു ആശ്വാസമെന്ന നിലയില്‍ ബഹ്‌റൈനില്‍ നിന്ന് വാര്‍ത്ത വരുന്നു. 19 പേര്‍ക്ക് കൊറോണ ഭേദമായി. ഇതോടെ രോഗമുക്തി നേടിയിരിക്കുന്നത് 254 പേരാണ്.

ബഹ്‌റൈനില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 215 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കുവൈത്തില്‍ പത്ത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 235 പേരായി. ഏഴു പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കുവൈത്തില്‍ 64 പേര്‍ ഇതോടെ സുഖം പ്രാപിച്ചു.

ദുബായില്‍ കൊറോണ കേസ് എടുത്തുനോക്കുമ്പോള്‍ കര്‍ശന ശിക്ഷാ നടപടികളാണ് നടപ്പിലാക്കുന്നത്. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് നടക്കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം (10 ലക്ഷം രൂപ) പിഴ ചുമത്താനാണ് തീരുമാനം. ജോലി ആവശ്യത്തിനോ അവശ്യവസ്തുക്കളോ വാങ്ങുവാനല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ രണ്ടായിരം ദിര്‍ഹം ചുമത്തും.

Read more about:
EDITORS PICK