കൊവിഡ് 19: സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനും അനുമതി നല്‍കി യുഎഇ

Harsha March 31, 2020

സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ട്‌പേര്‍കൂടി മരിച്ചു. ഗല്‍ഫില്‍ മരണസംഖ്യ 18ആയി.

കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നല്‍കി.

ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും.

ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

Tags: ,
Read more about:
EDITORS PICK