ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ അന്തരിച്ചു, ഓര്‍മയായത് ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം

Sruthi March 31, 2020

മുന്‍ കേരള ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ ഓര്‍മയായി. 74 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്നു.

1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു കെവി ഉസ്മാന്‍. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു.

1963-ല്‍ കാലിക്കറ്റ് എ.വി.എം സ്പോര്‍ട്സ് ക്ലബ്ബിലൂടെയാണ് കെ.വി ഉസ്മാന്‍ ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ജില്ലാ തലത്തില്‍ അക്കാലത്തെ അണ്ടര്‍ 17- മാതൃഭൂമി ട്രോഫിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമിയര്‍ ടയേഴ്സ്, ടൈറ്റാനിയം എന്നീ ടീമുകള്‍ക്കായും ബൂട്ടുകെട്ടി. അക്കാലത്ത് മലബാറിലെ ഏറ്റവും പ്രശസ്തനായ സെവന്‍സ് താരം കൂടിയായിരുന്നു ഉസ്മാന്‍.

Tags: ,
Read more about:
EDITORS PICK
ENTERTAINMENT