മുടിക്ക് നീല നിറം നല്‍കി തപ്‌സി:കൂടെ ഒരു മുന്നറിയിപ്പും

Harsha April 2, 2020

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ കുടുംബത്തോടൊപ്പമാണ്.എല്ലാര്‍ക്കും ഇഷ്ടം പൊലെ സമയം. അതിനിടയില്‍ ചിലര്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നു,ചിലര്‍ ആരോഗ്യം കാത്തു സൂക്ഷിക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലാണ്.

അത്തരത്തിലൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം തപ്‌സി പന്നു.മുടിക്ക് നീല നിറം നല്‍കിയാണ് തപ്സിയുടെ പുതിയ പരീക്ഷണം.

‘എന്റെ മുടിയിലെ പരീക്ഷണങ്ങള്‍! എന്റെ മുടിയില്‍ ഞാന്‍ എല്ലായ്പ്പോഴും പരീക്ഷണം നടത്താറുണ്ട്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ രഹസ്യമായി എന്റെ തലമുടി സ്ട്രെയ്റ്റ് ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നീല, പര്‍പ്പിള്‍ കളറ് ചെയ്യണമെന്ന് തോന്നി, ഈ ഘട്ടത്തില്‍ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി… കറുപ്പ് മടുത്തു. കുറച്ച് ദിവസത്തേക്ക് ഇത് രസകരമായിരക്കും, പക്ഷേ കളര്‍ ചെയ്തത് എനിക്ക് പേടിസ്വപ്നങ്ങള്‍ നല്‍കുന്നുണ്ട്” എന്ന് തപ്സി കുറിച്ചു.

നിങ്ങളുടെ മുടിയെ സൂക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ ദയവായി ഇത് വീട്ടിലോ മറ്റെവിടെയെങ്കിലുമോ പരീക്ഷിക്കരുത് എന്ന സ്റ്റാറ്റിയൂട്ടറി വാണിങ്ങും താരം നല്‍കുന്നുണ്ട്.

Read more about:
EDITORS PICK
ENTERTAINMENT