യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി,150 പേര്‍ക്ക് കൂടി വൈറസ് ബാധ

Harsha April 2, 2020

യുഎഇയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മരണം 8 ആകുകയും രോഗം ബാധിച്ചവരുടെ എണ്ണം ആകെ 814 ആകുകയും ചെയ്തു.

യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്ത ഏറ്റവുമധികം രോഗികളാണിത്. 62 കാരനായ ഏഷ്യക്കാരനും 78കാരനായ ഗള്‍ഫ് രാജ്യക്കാരനുമാണ് ഇന്നലെ മരിച്ചത്. മരിച്ച രണ്ടു പേരും ഹൃദ്രോഗമടക്കമുള്ള രോഗങ്ങള്‍ ബാധിച്ചിരുന്നവരാണ്.

വിദേശ യാത്രകള്‍ നടത്തിയവരെയും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു

Tags: ,
Read more about:
EDITORS PICK